Deshabhimani

സുഗതനൊപ്പം വേദി പങ്കിട്ട്‌ കെ മുരളീധരൻ

K. Muraleedharan

മന്ത്രി കെ മുരളീധരനും കാപ്പ കേസിൽ ജയിലിൽനിന്നിറങ്ങിയ 
ബിജെപി ക‍ൗൺസിലർ സുഗതനും ഒരേ വേദിയിൽ

avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസിൽ ജയിൽമോചിതനായ ബിജെപി ക‍ൗൺസിലർ സുഗതനുമായി വേദിപങ്കിട്ട്‌ മന്ത്രി കെ മുരളീധരൻ. കോർപറേഷനിലും പുറത്തും യുഡിഎഫ്‌ ക‍ൗൺസിലർമാർ സുഗതനും ബിജെപിക്കുമെതിരേ പോരാട്ടത്തിലാണ്‌ എന്ന്‌ അവകാശപ്പെടുന്പോഴാണിത്‌. സുഗതനും കെ മുരളീധരനും തമ്മിലുള്ള ‘അന്തർധാര’യുടെ തെളിവാണ്‌ ചങ്ങാത്തം പങ്കിടലെന്ന്‌ വിമർശമുയർന്നു. ഒരു റസിഡന്റ്‌സ്‌ അസോസിയേഷന്റെ പരിപാടിയിലാണ്‌ ഇരുവരും ഒരുമിച്ചത്‌. സുഗതൻതന്നെയാണ്‌ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്‌. താൻ ജയിലിലായിരുന്നപ്പോഴും മന്ത്രിക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നതായി സുഗതന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നുണ്ട്‌. കെ മുരളീധരന്റെ വിജയത്തിനുപിന്നിൽ സുഗതൻ ഉൾപ്പെടെയുള്ള ബിജെപി ക‍ൗൺസിലർമാരാണ്‌ എന്ന ആക്ഷേപമുണ്ട്‌. 40ൽ ഏറെ ബൂത്തുകളിൽനിന്ന്‌ ബിജെപി വോട്ടുമറിച്ചാണ്‌ മുരളീധരനെ വിജയിപ്പിച്ചതെന്ന ആരോപണവുമുണ്ട്‌. ഇതിന്റെ പ്രത്യുപകാരമായാണ്‌ സുഗതനെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ എതിരഭിപ്രായവുമായി മന്ത്രി മുരളീധരനെത്തിയതത്രേ. സുഗതനെ പിടികൂടാൻ പൊലീസ്‌ ആകാശത്തേക്ക്‌ വെടിവച്ചതിനെ തള്ളിപ്പറഞ്ഞത്‌ കെ മുരളീധരൻ മാത്രമായിരുന്നു. സുഗതനെ കാപ്പകേസിൽനിന്ന്‌ പുറത്തിറക്കാൻ യുഡിഎഫ്‌ സർക്കാർ ഒത്തുകളിച്ചെന്ന ആരോപണവും ശരിവയ്‌ക്കുന്നതാണ്‌ ഇരുവരുടെയും സ‍ൗഹൃദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home