Deshabhimani

വെള്ളപ്പൊക്ക ദുരിതാശ്വാസം

ആശ്വാസമില്ല, ദുരിതം മാത്രം

as
avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 12:58 AM | 1 min read

കോഴിക്കോട്‌

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം രണ്ട്‌ മാസം കഴിഞ്ഞിട്ടും കിട്ടാതെ നൂറുകണക്കിന്‌ പേർ. കോഴിക്കോട്‌ ജില്ലയിൽ ആയിരത്തോളം പേരെയാണ്‌ വെള്ളപ്പൊക്കം സാരമായി ബാധിച്ചത്‌. വീടും ഉപജീവന മാർഗങ്ങളും നഷ്‌ടപ്പെട്ടവർക്ക് 10000 രൂപ നൽകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അറുന്നൂറിലധികം പേർക്ക്‌ ഇനിയും പണം കിട്ടാനുണ്ട്‌. 332 പേർക്ക് തുക നൽകിയിട്ടുണ്ടെന്നാണ്‌ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചത്‌. എന്നാൽ ഇ‍ൗ തുക അക്ക‍ൗണ്ടിൽ എത്തിയോ എന്നതിൽ ഇവർക്ക്‌ കൃത്യമായ അറിവില്ല. തങ്ങൾക്ക്‌ ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയുമായി നിരവധി ദുരന്തബാധിതരും രംഗത്തെത്തിയിട്ടുണ്ട്‌.

ഓരോ കുടുംബത്തിനും 10000 രൂപ വീതവും തൊഴിലിന്‌ പോകാൻ കഴിയാത്തവർക്ക്‌ ദിവസേന മൂന്നൂറ്‌ രൂപയുമെന്ന കണക്കിൽ ഏഴു ദിവസത്തേക്ക്‌ നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ മാസം പെയ്‌ത കനത്ത മഴയിൽ നിരവധി വീടുകൾക്ക്‌ നാശനഷ്‌ടമുണ്ടാകുകയും കൃഷിയിടങ്ങൾ ഉൾപ്പെടെ നശിക്കുകയും ചെയ്തു. ജില്ലയിൽ മിക്കയിടങ്ങളിലും മഴ കാര്യമായി ബാധിച്ചെങ്കിലും കൂടുതൽ നാശം വിതച്ചത്‌ കോഴിക്കോട്‌ താലൂക്കിലായിരുന്നു. കോഴിക്കോട്‌ താലൂക്കിൽ 240 പേർക്ക്‌ പണം കൈമാറിയെന്നാണ്‌ അധികൃതരുടെ അവകാശ വാദം.



a

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home