Deshabhimani

കേരളത്തിൽനിന്ന് 40 പേർ

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ചിദംബരാഷ്ടകം

ചിദംബരാഷ്ടകം ഭരതനാട്യത്തിൽ നിന്ന് (ഫയൽചിത്രം)
വെബ് ഡെസ്ക്

Published on Oct 13, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

ശ്രീനാരായണഗുരു രചിച്ച ശിവസ്‌തുതി ചിദംബരാഷ്ടകം മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ അവതരിപ്പിക്കും. ദൈവദശകം കൂട്ടായ്മ നേതൃത്വത്തിൽ 30ന് വൈകിട്ട് അഞ്ചിനാണ് അവതരണം. കേരളത്തിൽനിന്ന് 40 പേർ ഉൾപ്പെടെ 250 നർത്തകർ ഭരതനാട്യത്തിലൂടെ ചിദംബരാഷ്ടകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. ഒറ്റപ്പാലം സ്വദേശി രമ്യ കലാശൈലമാണ് നൃത്തസംവിധാനം നിർവഹിച്ചത്. സംഗീതം ബിജീഷ് കൃഷ്ണ. മുംബൈ സ്വദേശി ഹേമാംഗി പക്നിക്കർ മറാത്തിയിലേക്ക് മൊഴിമാറ്റിയ ദൈവദശകത്തിന്റെ ആലാപനവും കലാമണ്ഡലം ഹൈമവതി നൃത്തസംവിധാനം നിർവഹിച്ച ദൈവദശകം മോഹിനിയാട്ടം അവതരണവും പരിപാടിയുടെ ഭാഗമായി നടക്കും. ദൈവദശകം മോഹിനിയാട്ടം അവതരണം നേരത്തേ ഗിന്നസ് റെക്കോഡിലും ഇടംനേടിയിരുന്നു. ശിവദം മെഗാ കൾച്ചറൽ ഇവന്റിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുള്ളവരും ശ്രീനാരായണ പ്രസ്ഥാനങ്ങളും പങ്കെടുക്കുമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home