ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ മോഷണം
ഭണ്ഡാരത്തിനുമുകളിലെ ഗണപതിരൂപം മോഷ്ടിച്ചയാൾ പിടിയിൽ

ഗണപതിരൂപം മോഷ്‌ടിച്ച ആർ മഹാരാജ
കൊച്ചി
ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് മുൻവശത്ത് ഭണ്ഡാരത്തിനുമുകളിൽ സ്ഥാപിച്ച പിച്ചളപ്രതിമയും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷ്ടിച്ചയാൾ പിടിയിൽ. എളമക്കര പറടപുരയ്‌ക്കൽ വീട്ടിൽ ആർ മഹാരാജ (64)യാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വിഗ്രഹം ഇയാൾ വാടകയ്‌ക്ക് താമസിക്കുന്ന കതൃക്കടവിലെ വീട്ടിൽനിന്ന് കണ്ടെത്തി. ഇടപ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്തതാണ് 24,000 രൂപ വിലവരുന്ന ഗണപതി രൂപം. ഏഴിന് രാവിലെ 8.30നും ഒന്പതിനും ഇടയിലായിരുന്നു മോഷണം.
എസിപി സിബി ടോമിന്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ എസ്‌ഐ അഫ്‌സൽ, സീനിയർ സിപിഒ ഗിരീഷ് എന്നിവർ നടത്തിയ അന്വേഷണത്തിൽ പോണേക്കരയിൽവച്ചാണ് മഹാരാജയെ അറസ്റ്റ് ചെയ്തത്.








0 comments