Deshabhimani

നക്ഷത്ര ആമകളുമായി
യുവാവ് അറസ്റ്റിൽ ക

  മുകേഷ്

മുകേഷ്

വെബ് ഡെസ്ക്

Published on Oct 13, 2026, 02:24 AM | 1 min read

ന്യാകുമാരി

നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച യുവാവ് വനംവകുപ്പിന്റെ പിടിയിൽ. നാഗർകോവിൽ കോട്ടാർ സ്വദേശി മുകേഷിനെയാണ് (38) വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ഏഴ് നക്ഷത്ര ആമകളെ പിടിച്ചെടുത്തു. കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടി വനമേഖലയുടെ ആറൽവാഴ്‌മൊഴി മലയടിവാരങ്ങളിൽ നക്ഷത്ര ആമകളെ പിടികൂടി വിൽപ്പന നടത്തുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്‌ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കാപ്പുകാടിനടുത്ത്‌ ലെവിഞ്ചുപുരം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ യുവാവിനെ ​രണ്ട് നക്ഷത്ര ആമകളുമായി പിടികൂടിയത്‌. വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ആമകളെക്കൂടി കണ്ടെടുത്തു. നാഗർകോവിൽ പ്രത്യേക കോടതി പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home