Deshabhimani

നവരാത്രി മഹോത്സവ ചടങ്ങുകൾക്ക് മതമൈത്രിയുടെ നിറക്കൂട്ട്

A vibrant blend of religious harmony

മഹാജനവാടിയിലെ ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഒരുക്കങ്ങള്‍

വെബ് ഡെസ്ക്

Published on Oct 13, 2026, 02:28 AM | 1 min read

മട്ടാഞ്ചേരി


മഹാജനവാടിയിലെ ശ്രീമഹാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ചടങ്ങുകൾക്ക് മതമൈത്രിയുടെ നിറക്കൂട്ടാണുള്ളത്. 43 വർഷമായി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷങ്ങൾക്കുള്ള പന്തൽ ഒരുക്കങ്ങൾക്കും മറ്റും സഹായം നൽകുന്നത്‌ ഇവിടെ താമസിക്കുന്ന മുസ്ലിം സമുദായത്തിലുള്ളവരും ചേർന്നാണ്‌.


കര്‍ണാടകത്തില്‍നിന്ന്‌ പതിറ്റാണ്ടുകൾക്കുമുന്പ്‌ കൊച്ചിയിലെത്തിയ ഹെഗ്‌ഡേ അടക്കമുള്ളവർക്ക് ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റ് വാടകയ്‌ക്ക് വീടുകൾ നൽകുകയായിരുന്നു. ഇവരുടെ അഭ്യർഥന മാനിച്ച് ക്ഷേത്രം പണിയാൻ സ്ഥലവും നൽകി. നാലുഭാഗത്തും അടച്ചുകെട്ടിയ വളപ്പ് അങ്ങനെ മഹാജനവാടിയായി.


ക്ഷേത്രത്തിൽ ഓരോ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷിക്കാറുണ്ട്‌. ഇവിടെയെത്തിയ മുസ്ലിം സമുദായക്കാരും നവരാത്രി ആഘോഷങ്ങളിൽ തങ്ങളുടേതായ സഹായങ്ങൾ ചെയ്തുപോന്നിരുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇപ്പോഴും നവരാത്രി ആഘോഷങ്ങളിൽ ഇത് തുടർന്നുവരുന്നു. ഇതിനിടെ ട്രസ്റ്റ് മഹാജനവാടിയിൽ താമസിച്ചിരുന്നവർക്ക് സ്ഥലം പതിച്ചുനൽകി. ക്ഷേത്രത്തിനു മുൻഭാഗം നവരാത്രി ആഘോഷത്തിന് പന്തൽകെട്ടുന്ന സ്ഥലം ഒഴിവാക്കിയിട്ടാണ് ബാക്കിയുള്ള സ്ഥലങ്ങൾ അളന്ന് തിരിച്ചുനൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home