Deshabhimani

കാടുമൂടി ട്രാൻസ്ഫോർമർ

കഴക്കൂട്ടം മേൽപ്പാലം ജങ്‌ഷന് സമീപത്തെ കാടുമുടിയ ട്രാൻസ്ഫോർമർ

കഴക്കൂട്ടം മേൽപ്പാലം ജങ്‌ഷന് സമീപത്തെ കാടുമുടിയ ട്രാൻസ്ഫോർമർ

വെബ് ഡെസ്ക്

Published on Oct 13, 2026, 02:26 AM | 1 min read

കഴക്കൂട്ടം ​

കഴക്കൂട്ടം മേൽപ്പാലത്തിന് സമീപത്തെ റോഡരികിലുള്ള ട്രാൻസ്ഫോർമർ കാടുമുടി അപകടാവസ്ഥയിൽ. ടെക്നോപാർക്കിൽനിന്ന്‌ കഴക്കൂട്ടം ഭാഗത്തേക്ക് വരുന്ന സർവീസ് റോഡിൽ മേൽപ്പാലം ജങ്‌ഷന് സമീപത്താണ് വള്ളിച്ചെടികൾ പടർന്നു കിടക്കുന്ന കെഎസ്ഇബി ട്രാൻസ്ഫോർമറുള്ളത്‌. അതിനോട് ചേർന്ന് ചാക്കുകളിൽ മാലിന്യങ്ങളും കൊണ്ടുതള്ളിയിരിക്കുന്നു. ടച്ച് വെട്ടിന്റെ പേരിൽ കറണ്ട് ഓഫ് ചെയ്ത്‌ ഉപയോക്താക്കളെ കഷ്ടപ്പെടുത്തുന്നതല്ലാതെ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കഴക്കൂട്ടത്തും സർവീസ് റോഡുകളിലെ പ്രദേശങ്ങളിലെയും പോസ്റ്റിലും സ്റ്റേ വയറിലും ട്രാൻസ്ഫോർമറിന്റെ വേലിയിലും എല്ലാം വള്ളിച്ചെടികൾ പടർന്നു കയറുന്നത് സ്ഥിരം കാഴ്ചയാണ്. പോസ്റ്റുകളിൽ അപകടകരമായി നിൽക്കുന്ന വള്ളിച്ചെടികളും ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള കാടുകളും അടിയന്തരമായി വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home