Deshabhimani

നടക്കാവ് മേൽപ്പാലം

അകത്തേത്തറ പഞ്ചായത്തിന് 
അധികാരമില്ല: കലക്ടർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

അകത്തേത്തറ–നടക്കാവ് റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ബിജെപി ഭരിക്കുന്ന അകത്തേത്തറ പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർക്കാനിരുന്ന അവലോകനയോഗം തടഞ്ഞ്‌ കലക്ടർ. നടക്കാവ് മേൽപ്പാലം നിർമാണത്തിന്റെ സാമ്പത്തിക നിർവഹണത്തിലോ, നടത്തിപ്പിലോ അകത്തേത്തറ പഞ്ചായത്തിന് പങ്കാളിത്തമില്ലാത്തതിനാൽ നിർമാണ ഏജൻസികളെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് തലത്തിൽ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാൻ അധികാരമില്ലെന്ന്‌ കാണിച്ച്‌ കലക്ടർ നോട്ടീസ്‌ നൽകി. ചൊവ്വാഴ്ചയാണ്‌ യോഗം തീരുമാനിച്ചിരുന്നത്‌. പദ്ധതിയുടെ പുരോഗതി വിലയിരുത്താനെന്ന വ്യാജേന കരാർ കമ്പനിയെയും നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ, കെഎസ്ഇബി എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടത്താനായിരുന്നു പഞ്ചായത്ത് തീരുമാനം. നടക്കാവ് മേൽപ്പാലം പദ്ധതിയുടെ പൂർണമായ സാമ്പത്തിക വിനിയോഗം സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട ഏജൻസികൾ വഴിയാണ് ലഭ്യമാക്കുന്നതെന്നും പദ്ധതിയുടെ പുരോഗതി ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലും അധ്യക്ഷതയിലുമാണെന്നും വ്യക്തമാക്കി. പഞ്ചായത്തിന് എന്തെങ്കിലും വിഷയങ്ങൾ ഉന്നയിക്കാനുണ്ടെങ്കിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ അവതരിപ്പക്കണമെന്നും കലക്ടർ വ്യക്തമാക്കി. കിഫ്ബി ഫണ്ടുപയോഗിച്ച് എൽഡിഎഫ്‌ സർക്കാർ നിർമിച്ച മേൽപ്പാലം ഉദ്ഘാടനത്തിന്‌ ഒരുങ്ങുമ്പോഴാണ്‌ ബിജെപി രംഗത്തെത്തിയത്‌. കലക്ടറുടെ ചേംബറിൽ എ പ്രഭാകരൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം സെപ്‌തംബർ 30-നകം പ്രധാന പ്രവൃത്തികൾ പൂർത്തിയാക്കാനും ഒക്ടോബർ ആദ്യവാരം ശാസ്ത്രീയമായ ലോഡ് ടെസ്റ്റ് നടത്താനും മാർഗരേഖ നിശ്ചയിച്ചിരുന്നു. ഇ‍ൗ യോഗത്തിന്റെ തീരുമാനങ്ങൾ നിലനിൽക്കെയാണ് പഞ്ചായത്ത് സ്വന്തം നിലയിൽ സമാന്തര അവലോകന യോഗങ്ങൾ വിളിച്ച് നിർമാണ ഏജൻസികളെ വിരട്ടാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home