Deshabhimani

സമരത്തീ പടരുന്നു

marathee padarunnu

ഡൽഹി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 13, 2026, 02:00 AM | 1 min read

കോട്ടയം ഡൽഹിയിൽ നടക്കുന്ന ജനകീയ സമരത്തിന്‌ ഐക്യദാർഢ്യവുമായി ജില്ലയിൽ തിങ്കളാഴ്‌ചയും ആയിരങ്ങൾ തെരുവിലിറങ്ങി. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കാൻ ഡൽഹിയിൽ നടക്കുന്ന സമരത്തെ അടിച്ചൊതുക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ജനമുന്നേറ്റമുണ്ടായി. മോദി സർക്കാരിനെതിരെ സ്‌ത്രീകളുടെ അമർഷവും കരുത്തും കാണിക്കുന്നതായിരുന്നു പ്രകടനങ്ങളിൽ അവരുടെ വന്പിച്ച പങ്കാളിത്തം. വീട്ടമ്മമാരും യുവതികളും രാജ്യത്തിന്റെ സമരത്തീയിൽ അണിനിരന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ സ്‌ത്രീകൾ കോട്ടയത്തും മറ്റിടങ്ങളിലും മാർച്ച്‌ നടത്തി കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. കോട്ടയം ഹെഡ്‌ പോസ്‌റ്റോഫീസ്‌ ഉപരോധത്തിൽ പകൽ 11 മുതൽ മണിക്കൂറുകളോളം പ്രവർത്തനം മുടങ്ങി. ആദ്യം തന്നെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ സമരക്കാരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും അവർ വഴങ്ങിയില്ല. മോദി – വിഡി കൂട്ടുക്കെട്ടിന്റെ പൊലീസ്‌ നടപടി തങ്ങളോട്‌ വേണ്ടെന്ന്‌ മഹിളകൾ മുന്നറിയിപ്പ്‌ നൽകിയതോടെ പൊലീസ്‌ പിൻവാങ്ങി. വൻ പൊലീസ്‌ സന്നാഹം നഗരത്തിലും പോസ്‌റ്റോഫീസിന്‌ മുന്നിലും വിന്യസിപ്പിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച നൂറുകണക്കിന്‌ മഹിളകളുടെ മാർച്ച്‌ റോഡിലാകെ നിറഞ്ഞു. തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ വഴി റ‍ൗണ്ടാന ചുറ്റി സെൻട്രൽ ജങ്‌ഷനിലെത്തി തിരുനക്കര മൈതാനം വഴി ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ മുന്നേറിയപ്പോൾ നഗരത്തിൽ ഗതാഗതം സ്‌തംഭിച്ചു. ഉപരോധ സമരത്തിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, ജില്ലാ സെക്രട്ടറി ഷീജ അനിൽ, ജില്ലാ പ്രസിഡന്റ്‌ അനിത സാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, കവിത രഞ്‌ജിത്ത്‌ എന്നിവർ സംസാരിച്ചു. നേതാക്കളായ ലിസ്‌ ജോസഫ്‌, സ്വപ്‌ന സുരേഷ്‌, തങ്കമണി ശശി, രഞ്‌ജിഷ ഷൈജി, കുഞ്ഞിമോൾ സാബു, ദീപ മോൾ, ബിന്ദു അശോകൻ, സേതു ലക്ഷ്‌മി, ഇന്ദു രാജീവ്‌, ഗിരിജ ബിജു, പി ആർ സുഷ്‌മ എന്നിവർ നേതൃത്വം നൽകി. ദേശാഭിമാനി കോട്ടയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കത്ത്‌ ഐക്യദാർഢ്യ പ്രകടനം നടന്നു. വിദ്യാർഥികളുടെ കൂട്ടായ്‌മ തിരുനക്കര ഗാന്ധിസ്‌ക്വയറിൽ പാട്ടും സംഗീതവുമായി പ്രതിഷേധം സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home