Deshabhimani

കുട്ടനാട്ടിൽ നിലമുഴാൻ ട്രാക്ക് ട്രാക്ടർ

മണ്ണിളക്കി നിരപ്പാക്കും, പോള മുറിക്കും

ട്രാക്ക് ട്രാക്ടർ ഉപയോഗിച്ച് നിലമുഴുന്നു

ട്രാക്ക് ട്രാക്ടർ ഉപയോഗിച്ച് നിലമുഴുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 02:02 AM | 1 min read

മങ്കൊമ്പ്
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിലം ഉഴാനും ഒരുക്കാനും ആദ്യമായി ട്രാക്ക് ട്രാക്ടർ എത്തി. പുളിങ്കുന്ന് കൃഷിഭവന്‌ കീഴിലെ അയ്യനാട് പാടശേഖരത്തിലാണ് തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നിലമുഴുതത്. ട്രാക്ടറിനെക്കാൾ കുറച്ചുസമയം മതിയെന്നാണ് നിർമാണ കമ്പനി അവകാശപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ കൊയ്ത്ത് യന്ത്രത്തെപ്പോലെ തോന്നുമെങ്കിലും വ്യത്യാസങ്ങൾ ഏറെയുണ്ട്‌. സാധരണ ട്രാക്ടർ പോലെ ഇതിന് ചക്രങ്ങൾ ഇല്ല. പകരം കൊയ്ത്ത് യന്ത്രത്തെ പോലെ ട്രക്കിലാണ് ഓടുന്നത്. 102 എച്ച് പി യന്ത്രം പാടശേഖരത്തിലെ പോളകളടക്കം മുറിച്ചുകളയും. യന്ത്രം മുന്നോട്ടോടുമ്പോൾ പുറകിൽ ഘടിപ്പിച്ച ബ്ലേഡുകൾ വേഗത്തിൽ കറങ്ങി മണ്ണിളക്കും. തുടർന്ന് നിലംനിരപ്പാക്കാനും സംവിധാനമുണ്ട്. ഗാം എന്ന കമ്പനിയാണ് ഈ യന്ത്രം കുട്ടനാട്ടിൽ എത്തിച്ചത്.12 ലക്ഷത്തോളം രൂപ വിലവരും ഈ യന്ത്രത്തിന്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home