print edition ജിതിൻ ഷോ

Photo: ISL
ഗുവാഹത്തി: മലയാളി താരം എം എസ് ജിതിൻ പരിക്കുസമയം നേടിയ ഗോളിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന് ജയം. ഐഎസ്‌എൽ ഫുട്‌ബോളിൽ മുൻ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 1–0ന് തോൽപ്പിച്ചു. സൂപ്പർതാരനിരയുമായെത്തിയ കൊൽക്കത്തൻ ശക്തികൾക്കെതിരെ പകരക്കാരനായെത്തിയാണ് തൃശൂരുകാരൻ ആതിഥേയർക്കായി നിറയൊഴിച്ചത്.
ഗുവാഹത്തിയിൽ അക്രമണത്തിലും പന്തടക്കത്തിലുമെല്ലാം ബഗാനായിരുന്നു മുൻപന്തിയിൽ. എന്നാൽ ഉറച്ച പ്രതിരോധവുമായി നോർത്ത് ഇൗസ്റ്റ് വിട്ടുകൊടുത്തില്ല. ബഗാന്റെ പേരുകേട്ട മുന്നേറ്റനിരയെ ഉജ്വലമായി ചെറുത്തു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിക്കവെയാണ് ജിതിന്റെ വിജയഗോൾ പിറന്നത്. അന്റോണിയോ മൊയാനോയുടെ തകർപ്പനടി ബാറിൽതട്ടി മടങ്ങി. പന്ത് കൃത്യം ജിതിന്റെ മുന്നിലേക്കായിരുന്നു. ഇരുപത്തെട്ടുകാരന്റെ മിന്നലടി വലകയറി. ലീഗിൽ ഇന്ന് കളിയില്ല. നാളെ പഞ്ചാബ് എഫ്‌സിയും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടും.








0 comments