Deshabhimani

ജി വി രാജ പുരസ്കാരനിറവിൽ എല്‍ദോസ് പോൾ

Eldhose Paul Honoured with G.V. Raja Award

എല്‍ദോസ് പോൾ

വെബ് ഡെസ്ക്

Published on Oct 13, 2026, 01:02 AM | 1 min read

കൊച്ചി


ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയാണ്‌ കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി എല്‍ദോസ് പോൾ ജി വി രാജ പുരസ്കാരത്തിളക്കം തന്റെ പേരിലെഴുതിയത്‌. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്‌ ട്രിപ്പിള്‍ ജമ്പില്‍ ഫൈനൽ പ്രവേശനവും നേടിയതാണ് എല്‍ദോസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പ്‌ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍താരമാണ് എല്‍ദോസ്. യോഗ്യതാറൗണ്ടിലെ രണ്ടാംശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസിന്റെ ഫൈനല്‍പ്രവേശം.


അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം അഭിമാനവും സന്തോഷവുമുണ്ടെന്ന് എല്‍ദോസ് ദേശാഭിമാനിയോട് പറഞ്ഞു. എന്നോടൊപ്പം പുരസ്കാരത്തിന് അര്‍ഹരായവരെ അഭിനന്ദിക്കുന്നു. കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നത് വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കും. നിലവില്‍ പരിക്കുമൂലം വിശ്രമത്തിലാണ്. വരുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി തയ്യാറെടുക്കണമെന്നാണ് ആഗ്രഹമെന്നും നാവികസേന ഉദ്യോഗസ്ഥന്‍കൂടിയായ എല്‍ദോസ് പോള്‍ പറഞ്ഞു. അശ്വതി രാജേന്ദ്രനാണ് ഭാര്യ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home