വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം ജില്ലാ രക്ഷാധികാരി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഉദ്‌ഘാടനയോഗം സമിതി രക്ഷാധികാരി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എം എം ഷെരീഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ശരത്, അജയ സുധീന്ദ്രൻ, ടി വി ബൈജു, ടി വിജയകുമാർ, മണി മോഹൻ, പി സി മോനിച്ചൻ, എം എച്ച് ബിജു എന്നിവർ സംസാരിച്ചു.
അജയ സുധീന്ദ്രൻ (ചെയർമാൻ), കെ എക്സ് ജോപ്പൻ, വി വേണു, ബി എസ് അബ്‌സൽ (വൈസ് ചെയർമാൻമാർ), എം എച്ച് ബിജു (കൺവീനർ), മണി മോഹൻ, ഇക്‌ബാൽ പടിപ്പുര (ജോ. കൺവീനർമാർ), വി എം വർഗീസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.









0 comments