പ്രതിഷേധവുമായി സാംസ്‌കാരിക പ്രവർത്തകർ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
എസ്ഐആറിൽനിന്ന് ഞങ്ങളെ ഒഴിവാക്കരുത് മുദ്രാവാക്യമുയർത്തി ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിനുമുന്നിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. എസ്ഐആറിൽനിന്ന് വോട്ട് ഒഴിവാക്കപ്പെട്ട മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഐ ബി സതീഷ്, ജി എസ് പ്രദീപ്, മുരുകൻ കാട്ടാക്കട, പുഷ്പവതി, എ ജി ഒലീന, വി സീതമ്മാൾ, ആർ പാർവതി ദേവി, സുജ സൂസൻ ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ വി എസ് ബിന്ദു, പി എൻ സരസമ്മ, ജില്ലാ സെക്രട്ടറി എസ് രാഹുൽ എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ കടമ്പനാട്, അഭിമന്യു ജ്വാല എന്നിവർ പ്രതിഷേധ ഗാനങ്ങൾ അവതരിപ്പിച്ചു.









0 comments