Deshabhimani

ചിത്രങ്ങൾ മോർഫ് ചെയ്ത്‌ പ്രചരിപ്പിച്ച കേസ്‌

print edition എബിവിപി നേതാവിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

achuyth
വെബ് ഡെസ്ക്

Published on Oct 13, 2026, 12:06 AM | 1 min read

പുനലൂർ: അധ്യാപികമാരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച എബിവിപി നേതാവിന്റെ മൊബൈൽ ഫോ ൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പുനലൂർ ഗവ. പോളിടെക്‌നിക്കിലെ അ ഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആ ൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥിയും എബിവിപി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ പുന്നല രോഹിണിയിൽ എസ് അ ച്യുതാണ്‌ കേസിലെ പ്രതി.


പൊലീസ് കസ്റ്റഡിയിലെടുത്ത ഫോൺ തിങ്കളാഴ്‌ച പുനലൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം ഫോൺ വിദഗ്‌ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുകയായിരുന്നു.


ഫലത്തിന്റെ അടിസ്ഥാനത്തി ൽ കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ പൊലീസ് പറഞ്ഞു. കോളേജ്‌ അധികൃതർ പരാതി നൽകിയതോടെ ഒളിവിൽപോയ പ്രതി വെള്ളിയാഴ്ച പൊലീസിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു. എന്നാ ൽ, മോർഫ്ചെയ്ത ചിത്രങ്ങൾ ഫോണിൽനിന്ന്‌ ഡിലിറ്റ് ചെയ്തിരുന്നു.


ആവശ്യപ്പെടുമ്പോഴൊക്കെ സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിലാണ് പ്രതി. ചൊവ്വാഴ്ചയാണ് കോളേജിലെ വിദ്യാർഥിനികൾ പരാതി നൽകിയത്‌. അധികൃതർ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചശേഷം പുറത്താക്കുകയായിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home