print edition ഫിയാസ്‌റ്റോ ബാസ്‌കറ്റ്‌ബോൾ: ഇന്ത്യൻ ബാങ്കും റെയിൽവേസും ജേതാക്കൾ

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഫിയാസ്--റ്റോ സുവർണ ജൂബിലി അഖിലേന്ത്യാ ബാസ്----കറ്റ്ബോൾ വനിതാ വിഭാഗം ചാമ്പ്യന്മാരായ സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്ദരാബാദ് ടീം
കോഴിക്കോട് : ഫിയാസ്‌റ്റോ ക്ലബ്ബിന്റെ സുവർണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ചെന്നൈ ഇന്ത്യൻ ബാങ്കും വനിതകളിൽ സെക്കന്ദരാബാദ് സൗത്ത് സെൻട്രൽ റെയിൽവേയും ജേതാക്കളായി. പുരുഷന്മാരുടെ ആവേശകരമായ ഫൈനലിൽ ബംഗളൂരു യങ് ഓറിയൺസിനെ 87–-73ന് തകർത്തു. ഇന്ത്യൻ ബാങ്കിന് വേണ്ടി മലയാളിയായ പ്രണവ് പ്രിൻസ് 22 പോയിന്റ് നേടി. വനിതാ വിഭാഗം ഫൈനലിൽ സൗത്ത് സെൻട്രൽ റെയിൽവേ കെഎസ്‌ഇബി തിരുവനന്തപുരത്തെ 66–55ന് കീഴടക്കി. ലീഗ് ഘട്ടത്തിലെ തോൽവിക്ക് റെയിൽവേ പകരംവീട്ടി.
രാജ്യാന്തരതാരം പുഷ്‌പ സെന്തിൽ കുമാർ 22 പോയിന്റുമായി റെയിൽവേയുടെ വിജയത്തിന് നേതൃത്വം നൽകി. കെഎസ്ഇബിക്ക് വേണ്ടി ആർ ശ്രീകല 19 പോയിന്റ് നേടി.വിജയികൾക്ക് ഒരുലക്ഷം രൂപയും റണ്ണറപ്പിന് 50,000 രൂപയും സമ്മാനമായി ലഭിച്ചു. വനിതകളിൽ പുഷ്‌പ സെന്തിൽകുമാറും(റെയിൽവേസ്) പുരുഷന്മാരിൽ മുയിൻ ബേകും (ഇന്ത്യൻ ബാങ്ക്) മികച്ച കളിക്കാരായി.










0 comments