ad
Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌: പത്രിക സമർപ്പണം തുടങ്ങി

election voting
വെബ് ഡെസ്ക്

Published on Sep 05, 2026, 08:35 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. പത്തുവരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 11ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29ന് രാവിലെ 10ന്‌ ആരംഭിക്കും.


കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌. രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് നഗരസഭാ വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.


ആഗസ്‌ത്‌ 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home