ad
Deshabhimani

കൊച്ചിക്ക് പിന്നാലെ കോട്ടയത്തും മോർഫിങ്; മം​ഗളം കോളേജിലെ ബി ടെക് വിദ്യാർഥി അറസ്റ്റിൽ

Morphing

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 05, 2026, 08:51 AM | 1 min read

ഏറ്റുമാനൂർ: കൊച്ചി ഭാരത മാതാ കോളേജിലെ മോർഫിങ് കേസിൽ കെഎസ് യു നേതാവ് അറസ്റ്റിലായതിന് പിന്നാലെ കോട്ടയത്തും മോർഫിങ് കേസിൽ വിദ്യാർഥി അറസ്റ്റില്‍. ഏറ്റുമാനൂർ മം​ഗളം കോളേജിലെ ബി ടെക് വിദ്യാർഥി അജ്മൽ ടി മുഹമ്മദ് ആണ് അറസ്റ്റിലായത്. സഹപാഠികൾ തന്നെയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്. ഫോണിൽ 1500ലധികം ചിത്രങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ ഏഴ് വിദ്യാർഥികൾ പരാതി നൽകി.


ഫോണിലെ ഹിഡൻ ഫോൾഡറിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ സൂക്ഷിച്ചിരുന്നത്. കോളേജിലെ എല്ലാവരും ഒന്നിച്ചിരുന്ന് പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കവെ അബദ്ധത്തിൽ ഫോണിൽ നിന്ന് ഹിഡൻ ഫോൾഡർ തുറക്കുകയായിരുന്നു. ഈ സമയം മറ്റൊരു കുട്ടിയുടെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ഇതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനി സഹപാഠികളോട് പറയുകയും അവർ അജ്മലിൽ നിന്നും ഫോൺ വാങ്ങി പരിശോധിക്കുകയും ചെയ്തു. ഇതോ‌ടെ ക്യാമ്പസിലെ തന്നെ നിരവധി വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി കണ്ടെത്തി.


​ഫോണിന്റെ ​ഗ്യാലറിയിൽ മോർഫ് ചെയ്യാത്തതും ഹിഡൻ ഫോൾഡറിൽ 1500ലധികം മോർഫ് ചെയ്ത ചിത്രങ്ങളുമാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്. കോളേജിലെ മറ്റ് കുട്ടികളും പരാതി നൽകിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അജ്മലിനെ ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ അജ്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home