അറ്റകുറ്റപ്പണി; വിവിധ ട്രെയിനുകളുടെ സമയത്തിലും സർവീസിലും മാറ്റം

photo credit: Southern railway
തിരുവനന്തപുരം : സുരക്ഷ, അറ്റകുറ്റപ്പണികളുടെ ഭാഗമായി തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം. 24ന് ടാറ്റാ നഗർ– എറണാകുളം എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. 25ന് ഗുരുവായൂർ– ചെന്നൈ എഗ്മോർ എക്സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോട്ടയംവഴി സർവീസ് നടത്തും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
എറണാകുളം ജങ്ഷൻ– പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 12ന് പോത്തന്നൂർ, ഇരുഗൂർവഴി തിരിച്ചുവിടും. കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കും. പോത്തന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ബിലാസ്‌പുർ– എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21ന് ഇരുഗൂർ, പോത്തന്നൂർവഴി തിരിച്ചുവിടും. കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂരിൽ അധിക സ്റ്റോപ്പ് നൽകും.
ബറൗണി– എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് 17ന് 40 മിനിറ്റും ചെന്നൈ എഗ്മോർ– ഗുരുവായൂർ എക്സ്പ്രസ് 5, 8, 9, 11, 15, 19, 22, 23 തീയതികളിൽ 50 മിനിറ്റും എം ജി ആർ ചെന്നൈ സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ മെയിൽ 10ന് 50 മിനിറ്റും വൈകി ഓടും. ചെന്നൈ എഗ്മോർ– ഗുരുവായൂർ എക്സ്പ്രസ് 21, 26, 28, 30, ഒക്ടോബർ 3, 5, 7, 10 തീയതികളിൽ പുറപ്പെടാൻ ഒരുമണിക്കൂർ വൈകും.








0 comments