പ്രതീക്ഷയോടെ ഹമ്പി, ദിവ്യ ; സെമി ആദ്യ ഗെയിം സമനില

ബതുമി (ജോർജിയ)
ഫിഡെ വനിതാ ചെസ് ലോകകപ്പ് സെമി ആദ്യ ഗെയിമിൽ ചൈനീസ് താരങ്ങൾക്കെതിരെ ഇന്ത്യയുടെ കൊണേരു ഹമ്പിക്കും ദിവ്യ ദേശ്‌മുഖിനും സമനില. ഇന്നാണ് രണ്ടാം ഗെയിം.
ഒന്നാം സീഡായ ടിങ്‌ജി ലിയെയാണ് ഹമ്പി സമനിലയിൽ പിടിച്ചത്. മൂന്നാം റാങ്കുകാരിയായ ടാൻ സോങ്‌യിയുമായാണ് ദിവ്യ സമനില പിടിച്ചത്. ഇന്നും സമനിലയാണെങ്കിൽ ടൈബ്രേക്കിലൂടെ വിജയികളെ കണ്ടെത്തും.








0 comments