ad
Deshabhimani

print edition അന്ന്‌ അച്ഛന്‌ വെങ്കലം 
ഇന്ന്‌ മകന്‌ വെള്ളി

Ajayababu.jpg

അജയബാബു (ഇടത്ത്) അച്ഛൻ 
ശ്രീനിവാസറാവുവിനൊപ്പം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:51 AM | 1 min read

ഗ്ലാസ്‌ഗോ: അച്ഛൻ വെങ്കലം നേടിയ അതേ ഇനത്തിൽ 16 വർഷത്തിനുശേഷം മകന്‌ വെള്ളിത്തിളക്കം. കോമൺവെൽത്ത്‌ ഗെയിംസ്‌ ഭാരോദ്വഹനത്തിലാണ്‌ അപൂർവ ഇന്ത്യൻ നേട്ടം. പുരുഷന്മാരുടെ 79 കിലോഗ്രാമിലാണ്‌ അജയബാബു വെള്ളി നേടിയത്‌. 2010ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ അജയബാബുവിന്റെ അച്ഛൻ ശ്രീനിവാസറാവു വെങ്കലം നേടിയിരുന്നു. 56 കിലോഗ്രാം വിഭാഗത്തിലാണ്‌ വെങ്കലം.


ആന്ധയിലെ ഗുണ്ടുർ ജില്ലയിലുള്ള കൊണ്ടവേലഗഡ ഗ്രാമത്തിൽ നാട്ടുകാർക്കൊപ്പമിരുന്ന്‌ അന്ന്‌ കുട്ടിയായിരുന്ന അജയബാബു അഛന്റെ മെഡൽ നേട്ടം ടെലിവിഷനിൽ കണ്ടിരുന്നു. ഇത്തവണ മകന്റെ വെള്ളിപ്രകടനം അഛൻ ടെലിവിഷനിൽ കണ്ടു.


ചെറിയ വ്യത്യാസത്തിനാണ്‌ അജയബാബുവിന്‌ സ്വർണം നഷ്‌ടമായത്‌. സ്‌നാച്ചിൽ 149 കിലോയും ക്ലീൻ ആൻഡ്‌ ജെർക്കിൽ 181 കിലോയും ഉയർത്തി– ആകെ 330 കിലോ. മലേഷ്യയുടെ എറി ഹിദായത്ത്‌ മുഹമ്മദ്‌ ഒരു കിലോ വ്യത്യാസത്തിൽ (331 കിലോ) സ്വർണം കരസ്ഥമാക്കി. ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആറാം മെഡലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home