ad
Deshabhimani

ആര്യാട്‌ അഖിൽ വധക്കേസ്

പ്രകോപനം ഫോൺ എടുക്കാത്തതും ഒളിവിടം ഒരുക്കാത്തതും

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ അഖിൽ കൊലക്കേസിലെ 
പ്രതികളെ എത്തിച്ചപ്പോൾ

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ അഖിൽ കൊലക്കേസിലെ 
പ്രതികളെ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 29, 2026, 01:16 AM | 1 min read

ആലപ്പുഴ
ആര്യാട്‌ ഗുരുപുരം മുര്യൻവെളിയിൽ അഖിലിനെ (അച്ചു – -24) വീട്ടിൽകയറി കുത്തിക്കൊന്നത്‌ ഫോൺ എടുക്കാത്തതിന്റെയും ആവശ്യപ്പെട്ട പണംനൽകാത്തതിന്റെയും വിരോധത്താലെന്ന്‌ പൊലീസ്‌. ഓച്ചിറയിൽനിന്ന്‌ തിങ്കൾ വൈകിട്ട്‌ പിടിയിലായ ഒന്നാംപ്രതി ആദിക്കാട്ടുകുളങ്ങര സ്വദേശി കണ്ടിനേത്ത് ഷെൽജൂഖ് (34), രണ്ടാം പ്രതി ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തുഭവനിൽ അനന്തു (29) എന്നിവരെ ചോദ്യംചെയ്‌തതോടെയാണ്‌ ചുരുളഴിഞ്ഞത്. 
 ഷെൽജൂഖ്‌ അടൂരിൽ വധശ്രമക്കേസിലും അനന്തു ആലുവയിൽ ലൈംഗീകാതിക്രമ കേസിലും പ്രതിയാണ്‌. ഒളിവിൽ കഴിയാൻ സ്ഥലമാരുക്കാൻ അഖിലിനോട് ആവശ്യപ്പെടുകയായിരുന്നു. ഹരിപ്പാടുനിന്ന്​ ഓട്ടോയിൽ ആലപ്പുഴയിലെത്തി വിളിച്ചെങ്കിലും അഖിൽ ഫോൺ എടുത്തില്ല. പ്രതികൾ പുന്നമട ഫിനിഷിങ്​ പോയിന്റിന്​ സമീപത്തെ ഹോട്ടലിൽ കയറി മദ്യപിച്ചു. 
 നിരന്തരം വിളിച്ചിട്ടും അഖിൽ ഫോൺ എടുക്കാതായതോടെ പ്രതികൾ പ്രകോപിതരാകുകയായി. ബാറിൽ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി.​ ഇ‍ൗ യുവാവാണ്‌ ഗുരുപുരത്തെ വീട്ടിലേക്ക്‌ വഴി കൃത്യമായി പറഞ്ഞുകൊടുത്തത്‌. 
 ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ആര്യാട്ടെ​ അഖിലിന്റെ വീട്ടിലെത്തി​. വാക്കുതർക്കത്തിനിടെ കത്തിക്ക്‌ കുത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home