ബീച്ച് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; രോഗികൾ ഇരുട്ടിൽ

വെെദ്യുതി മുടങ്ങിയതിനെ തുടർന്ന് മൊബെെൽ ഫോൺ വെളിച്ചത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ രോഗികൾ ഇരുട്ടിലായി. ചൊവ്വ പകൽ 12.30ഓടെ മുടങ്ങിയ വൈദ്യുതി ഒരുമണിക്കൂറിനുശേഷമാണ് പുനഃസ്ഥാപിച്ചത്. അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടമാണ് ഇരുട്ടിലായത്. ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന നഗരത്തിലെ പ്രധാന ആശുപത്രിയിൽ ജനറേറ്റര്‍ സംവിധാനംപോലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. മൊബൈൽ ടോര്‍ച്ചിന്റെയും എമര്‍ജൻസിയുടെയും സഹായത്തോടെ ചികിത്സ നടത്തിയതിൽ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായെത്തി. പ്രതിരോധ കുത്തിവയ്പുകളും മൊബൈൽ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് നൽകിയത്. വൈദ്യുതി ഇല്ലാത്തതിനാൽ ലാബുകളിൽ ടെസ്റ്റ് റിസൾട്ട് പ്രിന്റെടുത്ത് നൽകാനും സാധിച്ചില്ല. നൂറുകണക്കിനാളുകൾക്ക് ലാബിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വന്നു. ‘പൂച്ച കടിച്ചതിനാൽ പ്രതിരോധ കുത്തിവയ്പെടുക്കാൻ വന്നതായിരുന്നു. ഇരുട്ടിൽ മൊബൈൽ വെട്ടത്തിലാണ് കുത്തിവയ്പ് എടുത്തത്. എന്തെങ്കിലും അബദ്ധം പറ്റി പേവിഷബാധയേറ്റാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? ആ സമയത്തെത്തിയ കുറേ രോഗികൾ ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു’– കൊടുവള്ളി സ്വദേശി പറഞ്ഞു. അതേസമയം, കണക്ഷൻ നൽകിയ കേബിളിൽ ഡ്രിപ് സംഭവിച്ചതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.









0 comments