തദ്ദേശഫണ്ട് വെട്ടിക്കുറയ്ക്കൽ
ജനപ്രതിനിധികളുടെ പ്രതിഷേധമിരമ്പി

കാസർകോട്
തദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിച്ചുരുക്കി വികസന പ്രവർത്തനം അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികൾ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതത്തിൽ 1500 കോടി രൂപയാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇതുകാരണം പ്രാദേശിക വികസന പദ്ധതികളെല്ലാം പാളും. തദ്ദേശ സ്ഥാപനങ്ങളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുന്ന നടപടിയാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിക്കുന്ന നടപടിക്കെതിരെയാണ് ജനപ്രതിനിധികളുടെ പ്രതിഷേധം അലയടിച്ചത്. എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് ബിസി റോഡിലെ സിപിഐ എം പഴയ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. കലക്ടറേേറ്റിനു മുന്നിൽ സിപിഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. മുതിർന്ന സിപിഐ എം നേതാവ് പി കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദ്ദനൻ, കെ വി കുഞ്ഞിരാമൻ, എം സുമതി, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ റീന തോമസ്, സി ബാലൻ, വി വി കൃഷ്ണൻ, പി പി രാജു, അസീസ് കടപ്പുറം, പി ടി നന്ദകുമാർ, രതീഷ് പുതിയപുരയിൽ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments