വനിതാ ചെസ് ലോകകപ്പ് ; ദിവ്യ ഫൈനലിൽ

ബതുമി (ജോർജിയ)
ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പത്തൊമ്പതുകാരി. സെമിയിൽ മുൻ ലോകചാമ്പ്യനും മൂന്നാം റാങ്കുകാരിയുമായ ചൈനയുടെ ടാൻ സോങ്‌യിയെ കീഴടക്കി(1.5–-0.5). രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ് ദിവ്യയുടെ അപ്രതീക്ഷിത മുന്നേറ്റം. ആദ്യ കളി സമനിലയായിരുന്നു.
രണ്ടാം സെമിയിൽ ഇന്ത്യയുടെ കൊണേരു ഹമ്പിയും ഒന്നാം സീഡായ ചൈനയുടെ ടിങ്‌ജി ലിയും സമനിലയിൽ പിരിഞ്ഞു. രണ്ട് കളിയും സമനിലയായതിനാൽ ഇന്ന് ടൈബ്രേക്കിൽ വിജയികളെ നിശ്‌ചയിക്കും. ശനിയാഴ്‌ചയാണ് ഫൈനൽ.








0 comments