print edition വീണ്ടും ലോകകിരീടംചൂടി ദിവി

തിരുവനന്തപുരം: ഫിഡെ അണ്ടര്‍-–12 ഗേള്‍സ് ലോക ചെസ് വേദിയില്‍ ഇന്ത്യക്കുവേണ്ടി കിരീടംചൂടി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തൂമിയില്‍ ലോകത്തെ 90 പ്രമുഖ ബാലതാരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലാണ് കിരീടനേട്ടം. കഴിഞ്ഞവർഷം അണ്ടര്‍–-10 ഗേള്‍സ് വേള്‍ഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനാണ് ദിവി.
ലോക അണ്ടര്‍–10 റാപ്പിഡ് ചാമ്പ്യനുമാണ്. മൂന്നാമത്തെ ലോകകിരീടമാണിത്. നവംബറില്‍ നടക്കുന്ന 8 പേര്‍ക്കുമാത്രം മത്സരിക്കാവുന്ന ഫിഡെ വേള്‍ഡ് കേഡറ്റ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദ്യതാരമായും ദിവി മാറി. കേരളത്തിലെ പ്രായംകുറഞ്ഞ വനിതാ വുമണ്‍ കാന്‍ഡിഡേറ്റ് മാസ്റ്ററാണ്.
ഇതുവരെ ഇന്ത്യക്കായി 25 അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 13 സ്വര്‍ണ മെഡലുകളാണ്. കഴക്കൂട്ടം അലന്‍ ഫെല്‍മാന്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ദിവി, ബിജേഷിന്റെയും പ്രഭയുടെയും മകളാണ്. സഹോദരൻ ദേവ്നാഥും ചെസ്‌താരമാണ്. തിരുവനന്തപുരം മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയിലെ ജെ എസ് ശ്രീജിത്താണ് പരിശീലകൻ.











0 comments