print edition ഇൗ മെഡൽ ഇരുണ്ടകാലത്ത് ഒപ്പം നിന്നവർക്ക്; മലയാളിയുടെ ‘ശ്രീ ’ സംസാരിക്കുന്നു

എം ശ്രീശങ്കർ
പരിക്കിനെ അതിജീവിച്ച് എം ശ്രീശങ്കർ നേടിയ വെള്ളിപ്പതക്കത്തിന് പൊന്നിന്റെ തിളക്കമുണ്ട്. പൊരുതിനേടിയ വിജയത്തിന് പിന്നിൽ നിശ്‌ചയദാർഢ്യവും ആത്മസമർപ്പണവുമാണ്. ജീവിതത്തിലെ ഇരുണ്ടകാലത്ത് ഒപ്പംനിന്നവർക്ക് മെഡൽ സമർപ്പിക്കുകയാണ് പാലക്കാട്ടുകാരൻ. ഗ്ലാസ്‌ഗോയിലെ തണുത്ത രാത്രിയിലെ മെഡൽ നിമിഷങ്ങൾ ശ്രീശങ്കർ ഓർത്തെടുക്കുന്നു.
ഇൗ വെള്ളി എത്രത്തോളം പ്രധാനം?
പരിക്കുമാറിയുള്ള തിരിച്ചുവരവിൽ ഇൗ മെഡൽ നൽകുന്ന സന്തോഷം ചെറുതല്ല. നാല് വർഷംമുന്പ് ബർമിങ്ഹാം ഗെയിംസിലും വെള്ളിയായിരുന്നു. പക്ഷേ ഇൗ വെള്ളിക്ക് ഒരു സവിശേഷതയുണ്ട്. രണ്ടുവർഷംമുന്പ് ഇടത്തേകാൽമുട്ടിന് ഗുരുതര പരിക്കേറ്റ് ഭാവിപോലും പ്രതിസന്ധിയിലായിരുന്നു. അവിടെനിന്നാണ് ഇൗ തിരിച്ചുവരവ്.
തിരിച്ചുവരവ് പ്രതീക്ഷിച്ചോ?
തീർച്ചയായും. ഒരു കായികതാരത്തിന് പ്രത്യേകിച്ച് ലോങ്ജന്പർക്ക് സംഭവിക്കാവുന്ന ഏറ്റവും ഗൗരവമേറിയ പരിക്കായിരുന്നു. കരിയർ തന്നെ തകർക്കുമായിരുന്ന പരിക്കിനെ അതിജീവിക്കാനായി. അന്ന് ഒപ്പം നിന്നവരെയെല്ലാം ഓർക്കുന്നു. ആ ഇരുണ്ടകാലത്ത് ഒപ്പം നിന്നവർക്ക് ഇൗ മെഡൽ സമർപ്പിക്കുന്നു.
അടുത്ത ലക്ഷ്യമെന്തെല്ലാം?
പരിക്കുമാറിയശേഷം രാജ്യാന്തര രംഗത്ത് നേിടയ ഇൗ വിജയം വലിയ ആത്മവിശ്വാസം നൽകുന്നു. സെപ്‌തംബറിൽ ഏഷ്യൻ ഗെയിംസുണ്ട്. 2028ൽ ഒളിമ്പിക്‌സ്. അതിനുള്ള തയ്യാറെടുപ്പാണ് ഇനി.










0 comments