നേവി ക്വാർട്ടേഴ്സിൽ തീപിടിത്തം

കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ റോഡരികിൽ നിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ വാഹനത്തിനരികിലേക്ക് പോകുന്നു
കൊച്ചി
കച്ചേരിപ്പടി സെന്റ് ബനഡിക്ട് റോഡില്‍ സെന്റ് ആൽബർട്ട് കോളേജിന് പിന്നിലുള്ള ഫെൺസൺസ് അപ്പാര്‍ട്ട്മെന്റിന്റെ പത്താം നിലയില്‍ ആളില്ലാത്ത ഫ്ലാറ്റിൽ തീപിടിത്തം. വ്യാഴം വൈകിട്ട് 4.30ഓടെയാണ് തീപിടിച്ചത്. നേവിയുടെ ക്വാര്‍ട്ടേഴ്സായി ഉപയോഗിക്കുന്ന ഈ കെട്ടിടത്തില്‍ മൂന്നുനിലയില്‍ മാത്രമാണ് ആളുകള്‍ താമസിക്കുന്നത്. ബാക്കിനിലകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പത്ത് നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്.
ക്ലബ് റോഡ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഐഎൻഎസ് വെണ്ടുരുത്തി, ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാസംഘങ്ങളും സഹായത്തിനെത്തി. ആർക്കും പരിക്കില്ല, നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. തീപിടിത്തമുണ്ടായതിനാല്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഹൈക്കോടതി അടക്കം പ്രധാന സ്ഥാപനങ്ങളും നിരവധി ഓഫീസുകളും ജയിലും സ്ഥിതിചെയ്യുന്ന മേഖലയാണിത്.










0 comments