ad
Deshabhimani

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഹോണും

രൂപമാറ്റം വരുത്തിയ സ്കോർപിയോ എംവിഡി പിടിച്ചെടുത്തു

MVD

രൂപമാറ്റം വരുത്തിയ സ്കോർപിയോ ആർടി ഓഫീസിൽ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 31, 2026, 02:43 AM | 1 min read

കാക്കനാട്‌


അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ മഹീന്ദ്ര സ്കോർപിയോ എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാക്കനാട് പള്ളിക്കര–പെരുമ്പാവൂർ റോഡിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എംവിഐ എൻ വിനോദ് കുമാർ, എഎംവിഐമാരായ എൻ എ മുഹമ്മദ് നിയാസ്, വി കശ്യപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


​ വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ഓഫ്-റോഡ് ടയറുകൾ, എതിരെ വരുന്നവരുടെ കാഴ്ച മറയ്ക്കുന്ന അഡീഷണൽ ഹൈ-പവർ ലൈറ്റുകൾ, നിരോധിച്ച മൾട്ടി-ടോൺ എയർഹോൺ, ഉയർന്ന ശബ്ദമുള്ള മ്യൂസിക് സിസ്റ്റം എന്നിവ വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. നിയമലംഘനത്തിന് പെരിന്തൽമണ്ണ സ്വദേശിയായ ഉടമ യുനൈസിന് 32,750 രൂപ പിഴ ചുമത്തി.


മഴക്കാലത്ത് രാത്രിയാത്ര ചെയ്യുന്നവർക്ക് ഇത്തരം ലൈറ്റുകൾ ഗുരുതര അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനധികൃത ഫിറ്റിങ്ങുകൾ പൂർണമായി നീക്കം ചെയ്ത് കമ്പനി രൂപത്തിലാക്കി എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുമ്പാകെ ഹാജരാക്കിയശേഷമെ വാഹനം ഇനി നിരത്തിലിറക്കാൻ അനുമതി നൽകൂവെന്ന് ആർടിഒ ബിജു ഐസക് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home