print edition സ്വർണത്തിളക്കം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിവസം ഇന്ത്യക്ക് സ്വർണത്തിളക്കം. ഒപ്പം ഒരു വെള്ളിയും. ഭാരോദ്വഹനക്കാരാണ് ഇന്ത്യയെ ഉയർത്തിയത്. വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സ്വർണം നേടിയപ്പോൾ പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ ഋഷികാന്ത സിങ് വെള്ളി കരസ്ഥമാക്കി. ചാനുവിന്റെ സ്വർണനേട്ടത്തോടെ ഇന്ത്യ മെഡൽ പട്ടികയിൽ ഉയർന്നു. കഴിഞ്ഞദിവസം പാരാ പവർലിഫ്‌റ്റിങ്ങിൽ ജാന്ദുകുമാർ വെങ്കലം നേടിയിരുന്നു.
തുടർച്ചയായി മൂന്ന് ഗെയിംസ് സ്വർണം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ചാനു. ഗുസ്‌തിക്കാരായ സുശീൽകുമാറും (2010, 2014, 2018) വിനേഷ് ഫോഗട്ടുമാണ് (2014, 2018, 2022) മുമ്പ് ഇൗ നേട്ടം കൈവരിച്ചത്. പുരുഷവിഭാഗത്തിൽ മണിപ്പൂർ സ്വദേശിയായ ഋഷികാന്ത 264 കിലോ ഉയർത്തിയാണ് വെള്ളി നേടിയത്. സ്‌നാച്ചിൽ 121 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 143 കിലോയുമാണ് നേട്ടം. ആകെ 273 കിലോ ഉയർത്തിയ മലേഷ്യയുടെ മുഹമ്മദ് അനിഖ് ബിൻ ഒന്നാംസ്ഥാനം നേടി.
വനിതകളുടെ ബൗൾസിൽ ഇന്ത്യ നമീബിയയോട് തോറ്റു. പുരുഷ നീന്തലിൽ 4x200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്തി. ശ്രീഹരി നടരാജ്, ആര്യൻ നെഹ്‌റ, അനീഷ് ഗൗഡ, ദക്ഷൻ ശശികുമാർ എന്നിവർ ഉൾപ്പെട്ട ടീമാണ് മുന്നേറിയത്. പുരുഷന്മാരുടെ ബൗൾസിൽ പുതുൽ സോനോവാളിന് തുടർച്ചയായി രണ്ടാം തോൽവി പിണഞ്ഞു. മാൾട്ടയുടെ ഷോൺ ജയിംസ് പർണിസിനോടാണ് തോറ്റത്. ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സിൽ തപൻ മൊഹന്തി പതിനഞ്ചാം സ്ഥാനത്തായി.










0 comments