ad
Deshabhimani

ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്‌സ് അസോ. ജില്ലാ സമ്മേളനം

ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും ഉടൻ നടപ്പാക്കണം

ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 02:11 AM | 1 min read

ആലപ്പുഴ

ബിഎസ്എൻഎൽ ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും ഉടൻ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പിവിസി മെമ്മോറിയല്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പി കേശവൻനായർ അധ്യക്ഷനായി. ബിഎസ്എൻഎൽ ഇയു ജില്ലാ സെക്രട്ടറി പി ആർ ഷാജിമോൻ, ടി എക്‌സ്‌ സക്കറിയ, ജോസഫ് സേവ്യർ, ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ രക്ഷാധികാരി കെ ജി ജയരാജ് ഉദ്ഘാടനംചെയ്‌തു. സർക്കിൾ സെക്രട്ടറി എൻ ഗുരുപ്രസാദ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി രാജീവൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: പി രാജീവൻ (പ്രസിഡന്റ്), പി സുരേന്ദ്രൻ (സെക്രട്ടറി), എ ആർ റെയ്നോൾഡ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home