സ്‌ത്രീ സുരക്ഷ പദ്ധതി: ഒപ്പുശേഖരണം തുടങ്ങി

ചാരുംമൂട്
സ്‌ത്രീസുരക്ഷ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ആഗസ്‌ത് 10ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സ്‌ത്രീസുരക്ഷ പദ്ധതി ഗുണഭോക്താക്കളുടെ ഗൃഹസന്ദർശനവും ഒപ്പുശേഖരണവും തുടങ്ങി. ചുനക്കര പഞ്ചായത്തിൽ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ജി രാജമ്മ, ഏരിയ സെക്രട്ടറി വി ഗീത, സീന, സുമ, രജിത എന്നിവർ നേതൃത്വം നൽകി.









0 comments