കൊളുത്തി; പ്രതിഷേധത്തിരി

കണ്ണൂർ ഭരണത്തിലേറി രണ്ടുമാസത്തിനകം പവർക്കട്ട് തിരിച്ചുകൊണ്ടുവന്ന യുഡിഎഫ് സർക്കാരിനെതിരെ നാടാകെ മെഴുകുതിരി പ്രക്ഷോഭം. സിപിഐ എം ആഭിമുഖ്യത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജനങ്ങളും വീടുകളിൽ കുടുംബാംഗങ്ങളും മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിൽ അണിനിരന്നു. രാത്രി ഏഴിന് വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലുമാണ് മെഴുകുതിരി കത്തിച്ചത്. കഴിഞ്ഞ പത്തുവർഷമില്ലാത്ത പവർകട്ടിനാണ് രണ്ടുമാസമായി കേരളം സാക്ഷ്യംവഹിക്കുന്നത്. അമിത വൈദ്യുതി ഉപയോഗവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മഴ പെയ്യാനായി പ്രാർത്ഥിക്കാനുമാണ് മന്ത്രി സണ്ണി ജോസഫ് ജനങ്ങളോട് പറഞ്ഞത്. വസ്തുതാ വിരുദ്ധ പ്രചരണം നടത്തി കേരള ജനതയെ അപഹസിച്ച മന്ത്രിക്കെതിരായുള്ള രോഷാഗ്‌നിയായി മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം. മാറി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ് ടി പി ആദർശ് , എ പി അൻവീർ , ടി പി അഖില എന്നിവരും പങ്കെടുത്തു. കൂടാളിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നേതാക്കൾ അണിനിരന്നു. തലശേരിയിൽ ടൗൺ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ പങ്കെടുത്തു. തലശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി.








0 comments