ad
Deshabhimani

200 ചുമട്ടുതൊഴിലാളികൾ പരിശീലനംനേടി ദുരന്തമുഖത്ത്‌ രക്ഷാകരവുമായി ‘റെഡ് ബ്രിഗേഡ് ’

ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
പരിശീലനം നേടി പ്രവർത്തന സജ്ജരായ റെഡ് ബ്രിഗേഡ് അംഗങ്ങൾ
വെബ് ഡെസ്ക്

Published on Jul 27, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ രക്ഷാകരവുമായി ശാസ്ത്രീയപരിശീലനം നേടിയ ചുമട്ടുതൊഴിലാളികളുമുണ്ടാകും. രക്ഷാപ്രവർത്തനംനടത്താൻ ജില്ലയിൽ തൊഴിലാളികളുടെ സേന ‘റെഡ് ബ്രിഗേഡ്‌’ പ്രവർത്തനം തുടങ്ങി. സന്നദ്ധപ്രവർത്തനത്തിൽ സമാനതകളില്ലാത്ത സേവനം നൽകിയവരെയും ജീവകാരുണ്യമേഖലകളിൽ ഇടപെടുന്ന തൊഴിലാളികളെയുമാണ്‌ തെരഞ്ഞെടുത്തത്‌. 200പേർക്ക് പരിശിലനം നൽകി. ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ രക്ഷാസേന പ്രവർത്തിക്കുക. റെഡ് ബ്രിഗേഡിന്റെ ജില്ലാതല പ്രവർത്തനോദ്‌ഘാടനം കേരള ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേർസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു നിർവഹിച്ചു. കെ ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പുഴയിൽവീണ വിദ്യാർഥിയെ രക്ഷിച്ച റെഡ് ബ്രിഗേഡ് അംഗം അഖിലിനെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൺ വി വി രമേശൻ ആദരിച്ചു. ഫെഡറേഷൻ ഭാരവാഹികളായ ടി ആർ സോമൻ, കെ സി രാജഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം എ ഇ സെബാസ്റ്റ്യൻ, ടി വി ജയചന്ദ്രൻ, പി എൻ ബിനിഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ മോഹനൻ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home