ad
Deshabhimani

അഹമ്മദാബാദിൽ കോമൺവെൽത്ത്‌ ഗെയിംസ്‌

stadim
വെബ് ഡെസ്ക്

Published on Oct 16, 2025, 02:10 AM | 1 min read

ന്യൂഡൽഹി : ഗുജറാത്തിലെ അഹമ്മദാബാദ്‌ 2030 കോമൺവെൽത്ത്‌ ഗെയിംസിന്‌ വേദിയാകും. കോമൺവെൽത്ത്‌ സ്‌പോർട്ട്‌ എക്‌സിക്യൂട്ടീവ്‌ ബോർഡ്‌ അഹമ്മദാബാദിന്റെ പേര്‌ ശുപാർശ ചെയ്‌തു.


നവംബർ 26ന്‌ സ്‌കോട്ട്‌ലൻഡിലെ നഗരമായ ഗ്ലാസ്‌ഗോയിൽ ചേരുന്ന ജനറൽ അംബ്ലിയിൽ അന്തിമ അംഗീകാരം ലഭിക്കണം. ഇത്‌ ഗെയിംസിന്റെ ശതാബ്‌ദി വർഷംകൂടിയാണ്‌. നൈജീരിയയുടെ തലസ്ഥാനമായ അബുജ അഹമ്മദാബാദിനൊപ്പം വേദിക്കായി രംഗത്തുണ്ടായിരുന്നു. രണ്ടാം തവണയാണ്‌ കോമൺവെൽത്ത്‌ രാജ്യങ്ങളുടെ ഗെയിംസിന്‌ ഇന്ത്യ ആതിഥേയരാകുന്നത്‌. 2010ൽ ഡൽഹി വേദിയായി. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്‌ ഗെയിംസ്‌ നടക്കുക. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായി അറിയപ്പെടുന്ന ഇവിടെ 1,32,000 പേർക്ക്‌ ഇരിപ്പിടമുണ്ട്‌.

നാല്‌ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഗെയിംസിന്റെ അടുത്ത വേദി 2026ൽ ഗ്ലാസ്‌ഗോയിലാണ്‌. 2022ൽ ബർമിങ്‌ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണവുമായി ഒന്നാമതെത്തി. ഇംഗ്ലണ്ടിനും കനഡക്കും പിറകിൽ ഇന്ത്യ നാലാമതായിരുന്നു. 22 സ്വർണമടക്കം 61 മെഡൽ കിട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home