ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്

ഭാരോദ്വഹനത്തിൽ തിളങ്ങി ഗ്യാനേശ്വരി യാദവ്; ഇന്ത്യയ്ക്ക് മൂന്നാം വെള്ളി

gyaneswary yadav
വെബ് ഡെസ്ക്

Published on Jul 27, 2026, 08:25 PM | 1 min read

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ നേടി. ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ കൂടിയാണിത്. 88 കിലോഗ്രാം സ്നാച്ചും 111 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഉയർത്തിയാണ് ഗ്യാനേശ്വരി വെള്ളി നേടിയത്. നൈജീരിയയുടെ ഒനോം ദിദിഹ് ആണ് ഈ വിഭാ​ഗത്തിൽ സ്വർണം നേടിയത്. 178 കിലോഗ്രാം ഭാരം ഉയർത്തി കാനഡയുടെ റെബേക്ക ഗ്രൗൾക്സ് വെങ്കലം നേടി.


ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തിൽ മീരാബായ്‌ ചാനു സ്വർണം നേടിയപ്പോൾ പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ ഋഷികാന്ത സിങ്ങും 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ രാജാ മുത്തുപ്പാണ്ടിയും വെള്ളി മെഡൽ കരസ്ഥമാക്കി . കഴിഞ്ഞദിവസം പാരാ പവർലിഫ്‌റ്റിങ്ങിൽ ജാന്ദുകുമാർ വെങ്കലം നേടിയിരുന്നു. പോയിന്റ് പട്ടികയിൽ ഇന്ത്യ നിലവിൽ എട്ടാം സ്ഥാനത്താണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home