ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യക്ക് നാലാം മെഡൽ; വെയിറ്റ്ലിഫ്‌റ്റിംഗിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി

Raja muthu pandi

രാജ മുത്തുപാണ്ടി| Photo: Getty Images

വെബ് ഡെസ്ക്

Published on Jul 27, 2026, 07:44 AM | 1 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ രാജ മുത്തുപാണ്ടി വെള്ളി മെഡൽ സ്വന്തമാക്കി. ഈ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ നാല് മെഡൽ നേടി. വെയിറ്റ്ലിഫ്‌റ്റിംഗിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.


ഫൈനലിൽ ആകെ 286 കിലോഗ്രാം ഭാരമാണ് രാജ മുത്തുപാണ്ടി ഉയർത്തിയത്. ഇതിൽ സ്നാച്ച് വിഭാഗത്തിൽ 126 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ 299 കിലോഗ്രാം എന്ന പുതിയ ഗെയിംസ് റെക്കോഡോടെ മലേഷ്യയുടെ അസ്‌നിൽ ബിദിൻ സ്വർണം നേടിയപ്പോൾ, 282 കിലോ ഉയർത്തിയ പാപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരു വെങ്കലം സ്വന്തമാക്കി.


നേരത്തെ വെയിറ്റ്ലിഫ്‌റ്റിംഗിൽ ഇന്ത്യയ്ക്കായി വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു സ്വർണവും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ റിഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home