ad
Deshabhimani

print edition ഉയർന്നു, വെങ്കലഭാരം

common

കാനഡയുടെ കിയോമ അൽ അഹമ്മദിയക്കെതിരെ സച്ചിൻ സിവാചിന്റെ (വലത്ത്) പഞ്ച്

വെബ് ഡെസ്ക്

Published on Jul 26, 2026, 01:48 AM | 2 min read

ഗ്ലാസ്‌ഗോ : ഇന്ത്യക്കാരെല്ലാം ഉറങ്ങുമ്പോൾ ഒരു വെങ്കലമുദിച്ചു. കോമൺവെൽത്ത്‌ ഗെയിംസിൽ ഇന്ത്യക്ക്‌ ആദ്യ മെഡൽ. പുരുഷന്മാരുടെ ഹെവിവെയ്‌റ്റ്‌ പാരാ പവർലിഫ്‌റ്റിങ്ങിൽ ജാന്ദു കുമാർ മൂന്നാംസ്ഥാനം നേടി. 130.9 പോയിന്റ്‌ നേടിയാണ്‌ രണ്ടുകാലും തളർന്ന ബീഹാറുകാരൻ അഭിമാനമായത്‌. ആദ്യ അവസരത്തിൽ 181 കിലോ ഉയർത്തിയ ഇരുപത്തെട്ടുകാരൻ തുടർന്ന്‌ 190 കിലോ മറികടന്നു. അവസാന അവസരത്തിൽ 196 കിലോ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നൈജീരിയയുടെ റിലുവാൻ ഇദ്രുസ്‌ 132.8 പോയിന്റ്‌ നേടി സ്വർണം നേടി. ഇംഗ്ലണ്ടിന്റെ മാത്യു ഹാർഡികിനാണ്‌ വെള്ളി(131).


പുരുഷന്മാരുടെ ബോക്‌സിങ്ങിൽ സച്ചിൻ സിവാച്‌ പ്രീക്വാർട്ടറിലേക്ക്‌ മുന്നേറി. കാനഡയുടെ കിയോമ അൽ അഹമ്മദിയയെ 4–1ന്‌ കീഴടക്കി. ക്വാർട്ടർ ലക്ഷ്യമിട്ട്‌ ഇംഗ്ലണ്ടിന്റെ വില്യം ഹെവിറ്റിനെ നേരിടും. നീന്തലിൽ നിരാശാപ്രകടനം തുടരുന്നു. 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ദക്ഷൻ ശശികുമാറിനും ആര്യൻ നെഹ്‌റക്കും ഫൈനലിലേക്ക്‌ മുന്നേറാനായില്ല. ദക്ഷൻ പതിനഞ്ചാംസ്ഥാനത്തും ആര്യൻ പതിനാറാംസ്ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. മത്സരത്തിൽ 27 പേരായിരുന്നു. 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ശ്രീഹരി നടരാജൻ സെമിയിൽ പുറത്തായി.


വനിതകളുടെ ബ‍ൗൾസിൽ ഇന്ത്യൻ സഖ്യം മൂന്നാം ജയം ആഘോഷിച്ചു. രൂപാറാണി ടിർക്കിയും പിങ്കിസിങും ടോംഗ ജോഡിയെ ടൈബ്രേക്കിൽ കീഴടക്കി. പുരുഷന്മാരുടെ സിംഗിൾസിൽ രണ്ട്‌ കളി ജയിച്ച്‌ മികച്ച ഫോമിലുണ്ടായിരുന്ന പുതുൽ സോനോവാൾ മലേഷ്യയുടെ ഇസത്‌ ഡിസുൽ കെപ്ലെയോട്‌ തോറ്റു. 3x3 വീൽചെയർ ബാസ്‌കറ്റ്‌ബോളിൽ ഇന്ത്യ വെയ്‌ൽസിനോട്‌ 16–1ന്‌ തകർന്നു. റീന ഗുപ്‌ത, ഇരംഗ്‌ബാം ചാനു, മീനാക്ഷി യാദവ്‌, ലക്ഷ്‌മി രായപ്പ എന്നിവർ ഉൾപ്പെട്ട ടീമിന്‌ നൈജീരിയയെയും സ്‌കോട്‌ലൻഡിനെയും നേരിടാനുണ്ട്‌.


ഇന്ത്യ ഇന്ന്‌


സ്വർണം
ഉയർത്താൻ 
ചാനു


മീരാഭായ്‌ ചാനുവിലൂടെ ഇന്ത്യ ഇന്ന്‌ സ്വർണം പ്രതീക്ഷിക്കുന്നു. വനിതകളുടെ ഭാരോദ്വഹനം 49 കിലോഗ്രാം വിഭാഗത്തിലാണ്‌ മത്സരിക്കുന്നത്‌. വൈകീട്ട്‌ 5.30നാണ്‌ ഇ‍ൗയിനത്തിലെ ഫൈനൽ. തുടർച്ചയായി മൂന്നാം സ്വർണമാണ്‌ ലക്ഷ്യം.



പകൽ 1.00: ബ‍ൗൾസ്‌ 
വനിതകൾ x നമീബിയ

പകൽ 2.00: ഭാരോദ്വഹനം 
പുരുഷന്മാർ 60 കിലോ 
റിഷികാന്ത സിങ്

വൈകീട്ട്‌ 4.30: ആർട്ടിസ്‌റ്റിക്‌ 
ജിംനാസ്‌റ്റിക്‌സ്‌ പുരുഷന്മാർ

വൈകീട്ട്‌ 4.40: നീന്തൽ പുരുഷന്മാർ 4x200 മീറ്റർ റിലേ

രാത്രി 7.15: ബ‍ൗൾസ്‌ പുരുഷന്മാർ 
പുതുൽ സോനോവാൾ

രാത്രി 10.30: ആർട്ടിസ്‌റ്റിക്‌ 
ജിംനാസ്‌റ്റിക്‌സ്‌

രാത്രി 10.45: ബോക്‌സിങ് 
പ്രീതി പവാർ

രാത്രി 11: ഭാരോദ്വഹനം 
എം രാജ 65 കിലോ

രാത്രി 11.45: ബോക്‌സിങ് 
ജദുമണി സിങ് 55 കിലോ

രാത്രി 12.45: ബോക്‌സിങ് 
ആദിത്യ പ്രതാപ്‌ യാദവ്‌





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home