ad
Deshabhimani

വ്യാപാരിമിത്ര മരണാനന്തര ആനുകൂല്യവിതരണം

വ്യാപാരി വ്യവസായിസമിതി ജില്ലാ കമ്മിറ്റി നേതൃത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ  മരണാനന്തര ആനുകൂല്യ വിതരണച്ചടങ്ങ്‌  
മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനംചെയ്യുന്നു

വ്യാപാരി വ്യവസായിസമിതി ജില്ലാ കമ്മിറ്റി നേതൃത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ആനുകൂല്യ വിതരണച്ചടങ്ങ്‌ 
മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 02:00 AM | 1 min read

കണ്ണൂർ

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ആനുകൂല്യം വിതരണം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ 12 വ്യാപാരി മിത്ര കുടുബങ്ങൾക്ക് 5 ലക്ഷം രൂപവീതം വിതരണംചെയ്തു. വ്യാപാരിമിത്ര ചെയർമാൻ പി എം സുഗുണൻ അധ്യക്ഷനായി. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് ഹനീഷ്‌ വാണിയങ്കണ്ടി, കേരള ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾകരിം, സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ, ജില്ലാ പ്രസിഡന്റ് പി വിജയൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പങ്കജവല്ലി, എം എ ഹമീദ് ഹാജി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ സഹദേവൻ എന്നിവർ സംസാരിച്ചു. വ്യാപാരി മിത്ര കൺവീനർ കെ വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കെ പി പ്രമോദ് നന്ദിയുംപറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home