ad
Deshabhimani

‘വിസ്റ്റ’ കലാമേള: രാജഗിരി ക്രിസ്തുജയന്തി 
പബ്ലിക്‌ സ്കൂൾ ജേതാക്കൾ

Vista
വെബ് ഡെസ്ക്

Published on Jul 26, 2026, 02:15 AM | 1 min read

കളമശേരി


രാജഗിരി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ‘വിസ്റ്റ' കലാമേളയിൽ രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ ജേതാക്കളായി. തേവര എസ്‌എച്ച്‌ പബ്ലിക് സ്കൂളാണ് രണ്ടാമത്‌.


54 സ്കൂളുകളിൽനിന്നായി 983 വിദ്യാർഥികൾ കലാമേളയിൽ പങ്കെടുത്തു. മാനേജർ ഫാ. പൗലോസ് കിടങ്ങൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ അധ്യക്ഷനായി. ബാലതാരം ആദിശേഷൻ സംസാരിച്ചു. സമാപനച്ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിജയികൾക്ക് സമ്മാനം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home