ad
Deshabhimani

പാലിയേറ്റീവ് രോഗികളോട്‌ സർക്കാരിന്റെ ക്രൂരത

ജീവനാണ്‌ ഇ‍ൗ സാന്ത്വനം ദയ കാട്ടൂ

Palliative care
avatar
സ്വന്തം ലേഖകൻ

Published on Jul 26, 2026, 02:32 AM | 1 min read

കൊച്ചി


ജില്ലയിലെ സാന്ത്വനപരിചരണ (പാലിയേറ്റീവ്‌ കെയർ) ഗുണഭോക്താക്കളായ രോഗികളെ സമാനതകളില്ലാത്ത ദുരിതത്തിലേക്ക്‌ തള്ളിവിട്ട്‌ യുഡിഎഫ്‌ സർക്കാർ. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന്‌ ജില്ലയിലെ സാന്ത്വനപരിചരണ മേഖലയും ഗുണഭോക്താക്കളായ മാരകരോഗികളുമടക്കം കടുത്ത പ്രതിസന്ധിയിലായി. നഴ്‌സുമാരും പ്രയാസം നേരിടുന്നു.


സർക്കാർ അവഗണന മാരകരോഗബാധിതർ ഉൾപ്പെടെയുള്ളവരുടെ ജീവന്‌ തന്നെ വെല്ലുവിളിയായി. പദ്ധതി വിഹിതം സർക്കാർ നൽകാത്തതിനൽ രോഗികൾക്കുള്ള മരുന്നും പരിചരണ സാമഗ്രികളും വാങ്ങാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലെ പാലിയേറ്റീവ്‌ കെയർ യൂണിറ്റുകൾക്ക്‌ പണമില്ലാതായി. മരുന്നുകൾക്ക്‌ പുറമേ പഞ്ഞി, ബാൻഡേജ്‌, അണുനാശിനികൾ, ലേപനങ്ങൾ, വിവിധ തരം ട്യൂബുകൾ, പാഡ്‌, നഴ്‌സുമാർക്കുള്ള ഗ്ല‍ൗസ്‌, സിറിഞ്ച്‌ എന്നിവയും വാങ്ങാനാകുന്നില്ല. ഇതിന്‌ പുറമേ ഓക്‌സിജൻ കോൺസൻട്രേറ്റർ അടക്കമുള്ള ഉപകരണങ്ങൾ പുതുതായി വാങ്ങാനും കഴിയുന്നില്ല.


പലയിടങ്ങളിലും നഴ്‌സുമാരുടെയും യൂണിറ്റിന്റെ വാഹന ഡ്രൈവർമാരുടെയും ഓണറേറിയം മുടങ്ങി. പ്രതിഷേധം ശക്തമായ ഇടങ്ങളിൽ എച്ച്‌എംസി, തനത്‌ ഫണ്ട്‌ എന്നിവയിൽനിന്ന്‌ തുക ചെലവഴിച്ചാണ്‌ തദ്ദേശസ്ഥാപനങ്ങൾ ഓണറേറിയം നൽകുന്നത്‌. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്‌ സേവനത്തിനുള്ളത്‌ 110 പാലിയേറ്റീവ്‌ നഴ്‌സുമാരാണ്‌. ആഴ്‌ചയിൽ നാലുദിവസം ഇവർ ഗൃഹസന്ദർശനം നടത്തി രോഗികളെ പരിചരിക്കുന്നു. ഭക്ഷണത്തിനും വാഹനത്തിന്‌ ഇന്ധനം നിറയ്ക്കാനും സ്വന്തം കയ്യിൽനിന്ന്‌ കാശ്‌ മുടക്കണം. ഇ‍ൗ സാഹചര്യം തുടർന്നാൽ പാലിയേറ്റീവ്‌ കെയർ പരിചരണം പൂർണമായി മുടങ്ങും. പ്രതിസന്ധി പരിഹരിക്കാനും പാലിയേറ്റീവ്‌ കെയർ പ്രവർത്തനം തടസ്സമില്ലാതെ തുടരാനും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ ജില്ലാ പാലിയേറ്റീവ്‌ നഴ്‌സസ്‌ യൂണിയൻ(സിഐടിയു) എൽഎസ്‌ജിഡി ജോയിന്റ്‌ ഡയറക്ടർ, കലക്ടർ, ഡിഎംഒ, ഡിപിഎം എന്നിവർക്ക്‌ നിവേദനം നൽകിയിരുന്നു.


സർക്കാർ സംവിധാനത്തിലൂടെ ശാസ്‌ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയായ കേരള കെയർ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയിരുന്നു. ജില്ലയിൽ ഇതിന്റെ ഗുണഭോക്താക്കളായത്‌ 42,142 രോഗികളാണ്‌. 2,22,182 ഭവന സന്ദർശനങ്ങൾ നടത്തി. നിലവിൽ സേവനം തേടുന്നത്‌ 33,357 രോഗികളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home