പൊൻതിളക്കം സംഘടിപ്പിച്ചു

മുഹമ്മ എബിവി എച്ച്എസ്എസിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കൽ പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മുഹമ്മ എബിവി എച്ച്എസ്എസിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ പൊൻതിളക്കം 2026 സംഘടിപ്പിച്ചു. എസ്എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, രാജ്യപുരസ്‌കാർ ജേതാക്കൾ, എൻഎംഎംഎസ്, യുഎസ്എസ് വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പൂർവവിദ്യാർഥിയും സ്വാമി ആതുദാസ്ജി പുരസ്‌കാര ജേതാവുമായ ഡോ. ധനേഷ് ജയസിംഹന് എംഎൽഎ ഉപഹാരം സമ്മാനിച്ചു. വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ദേവസ്വം പ്രസിഡന്റ് കെ കെ അശോക്‌കുമാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ടി റെജി, പഞ്ചായത്ത് അംഗം ഉഷ ചന്ദ്രബോസ്, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, പി എസ് സനൽകുമാർ, നിഷ പ്രദീപ്, വി ശാരിമോൾ, എസ് പ്രവീൺ, എൻ കെ സുപ്രിയ, ടി പി സരിത എന്നിവർ സംസാരിച്ചു.









0 comments