കാൽനടക്കാർക്ക് ദുരിതമായി ദേശീയപാതയരികിൽ പൈപ്പുകൾ

അരൂർ ക്ഷേത്രം ബസ് സ്റ്റോപ്പിന് സമീപം നടപ്പാതയില്‍നിന്ന് നീക്കാത്ത പൈപ്പുകള്‍
അരൂർ
ദേശീയപാതയിൽ കാനയിലെ വെള്ളം ഒഴുക്കുന്ന കോൺക്രീറ്റ് പൈപ്പുകൾ കാൽനടയാത്രികർക്ക് മാർഗതടസമാകുന്നു. വാഹനത്തിരക്കേറിയ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ബസ് സ്‌റ്റോപ്പിന് സമീപമാണ് കാനയുടെ മുകളിൽ ഒന്നര മീറ്റർ വ്യാസമുള്ള പൈപ്പ് കിടക്കുന്നത്. ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നതിനാൽ ബസ് കാത്തുനിൽക്കുന്നവരും കാൽനടക്കാരും പുതിയ കാനയുടെ മുകളിലൂടെയാണ് പോകുന്നത്. പഞ്ചായത്തിൽ എത്തുന്നവരും ഈ വഴിയാണ് ആശ്രയിക്കുന്നത്. രണ്ടു മാസമായി പൈപ്പ് നീക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യബസുകൾ താൽക്കാലികമായി പാർക്ക് ചെയ്യുന്നതിനാൽ ബസ് കാത്തുനിൽപ്പുകാർക്കും കാൽനടക്കാർക്കും ഈ പൈപ്പുകൾ ദുരിതമാകുകയാണ്.









0 comments