ഹാർബറിൽ നങ്കൂരമിട്ട ഇൻബോർഡ് വള്ളം മുങ്ങി

അമ്പലപ്പുഴ
തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട ഇൻ ബോർഡ് വള്ളം മുങ്ങി. പുന്നപ്ര സ്വദേശി സുരാജിന്റെ ഉടമസ്ഥതയിലുള്ള ഹരണി എന്ന വള്ളമാണ് വെള്ളി രാതc്രിയോടെ മുങ്ങിയത്. പുലർച്ചെ മീൻപിടിത്തത്തിന് പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് വള്ളം മുങ്ങിയതായി കണ്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധനഉപകരണങ്ങളും എൻജിൻ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങളും വെള്ളത്തിലായതോടെ 30 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി സുരാജ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഇത്തരം അപകടങ്ങളിൽ നഷ്‌ടപരിഹാരം ലഭ്യമാക്കാൻ ആവശ്യമായ സർക്കാർ സഹായം അടിയന്തരമായി അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.









0 comments