സിനിമയിൽ അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, പിന്നാലെ കോൾ പ്രവാഹം; സംവിധായകനടക്കം മൂന്നുപേർക്കെതിരെ കേസ്

കാക്കനാട്: ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയിൽ അനുവാദമില്ലാതെ ഫോൺനമ്പർ ഉപയോഗിച്ചെന്ന പരാതിയിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തു. തൃക്കാക്കര ഹരിത നഗർ പുതുവമൂല വീട്ടിൽ അക്ഷയ് പ്രകാശിന്റെ (26) പരാതിയിലാണ് കേസെടുത്തത്.
സിനിമയിൽ ഒരു സ്ത്രീ കഥാപാത്രത്തിന്റേതായി തന്റെ ഫോൺനന്പർ അനുവാദമില്ലാതെ ഉപയോഗിച്ചതിന് പിന്നാലെ നിരന്തരം ശല്യപ്പെടുത്തുന്ന കോളുകളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്നായിരുന്നു പരാതി. ഇതുമൂലം മാനസിക ബുദ്ധിമുട്ട് നേരിടുകയാണെന്നും പരാതിയിൽ പറയുന്നു. മാർട്ടിൻ പ്രക്കാട്ടിനു പുറമെ, നിർമാതാക്കളായ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. എസിപി അനന്തലാലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.








0 comments