ഒമാൻ ദേശീയദിനം: സലാലയിൽ വിപുലമായ ആഘോഷം

സലാല: ഒമാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിൽ റാലിയും ആഘോഷപരിപാടികളും സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലുള്ള ഷൻഫാരി മസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ച വിപുലമായ റാലി അൽ നാസർ ക്ലബ്ബിലാണ് സമാപിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്വദേശി പൗരന്മാർക്ക് പുറമെ ഇന്ത്യ, പാകിസ-്‌താൻ, ഈജിപ്ത് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും പങ്കെടുത്തു. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സമൂഹം റാലിയിൽ അണിനിരന്നത്.
ചെണ്ടമേളങ്ങളും കോൽക്കളിയും റാലിക്ക് മാറ്റുകൂട്ടിയപ്പോൾ, പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് സ്വദേശി വനിതകൾക്കൊപ്പം വിദേശ വനിതകളും അണിനിരന്നത് പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.








0 comments