ഗതാഗത–ചരക്കുനീക്ക മേഖല; പ്രതീക്ഷ 4500 കോടി റിയാലിന്റെ നിക്ഷേപം

റിയാദ്: സൗദിയിലെ ഗതാഗത, ചരക്കുനീക്ക മേഖലയിൽ 2026ൽ 4500 കോടി റിയാലിന്റെ പുതിയ നിക്ഷേപ കരാറുകൾ പ്രതീക്ഷിക്കുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ. മേഖലയിൽ സ-്‌ത്രീകളുടെ പങ്കാളിത്തം 33 ശതമാനമായി ഉയർന്നു. ഉന്നത, വൈദഗ്ധ്യാധിഷ-്‌ഠിത തസ-്‌തികകളിൽ സ്വദേശിവൽക്കരണം ഏകദേശം മൂന്നിൽ രണ്ടിലെത്തിയതായും മന്ത്രി 2027ലെ ബജറ്റ് ഫോറത്തിൽ പറഞ്ഞു.
സൗദി വിഷൻ 2030 ലക്ഷ്യങ്ങളിൽ പലതും നിശ്ചയിച്ച സമയത്തിനുമുമ്പുതന്നെ കൈവരിക്കാൻ കഴിഞ്ഞു. രാജ്യാന്തര വെല്ലുവിളികൾക്കിടയിലും മേഖലയിൽ വലിയ നിക്ഷേപം ആകർഷിക്കാനായി.
സ്വകാര്യ മേഖലയാണ് നിക്ഷേപങ്ങളുടെ പ്രധാന ചാലകശക്തി. ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ആഗോള കപ്പൽഗതാഗത കമ്പനിയായ മെയർസ-്‌കിന്റെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുസംഭരണ കേന്ദ്രം പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യത കമ്പനി തേടുകയാണ്.
തുറമുഖത്ത് നിലവിൽ 17 സംയോജിത ചരക്കുസംഭരണ കേന്ദ്രങ്ങളുണ്ട്. സിഎംഎ സിജിഎമ്മുമായി തുറമുഖത്ത് പുതിയ ടെർമിനൽ വികസിപ്പിക്കാനും അഞ്ച് ചരക്കുസംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കരാറുകൾ ഒപ്പിട്ടു.
ഹറമൈൻ അതിവേഗ റെയിൽവേയ്‌ക്ക് 20 പുതിയ ട്രെയിൻ വാങ്ങാനും കിഴക്കൻ, വടക്കൻ, ധാതു റെയിൽപാതകൾക്കായി പുതിയ ട്രെയിനുകൾ എത്തിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ധാതു റെയിൽപാത ഇരട്ടപ്പാതയാക്കാനുള്ള കരാറുകളും ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി.








0 comments