യുഎസിൽ നാശം വിതച്ച് നോര്‍-ഈസ്റ്റര്‍ കൊടുങ്കാറ്റ്; വെള്ളപ്പൊക്കം, 2000 ത്തിലധികം വിമാനങ്ങൾ വൈകി

വാഷിങ്ടൺ : യുഎസിൽ നാശം വിതച്ച് നോര്‍-ഈസ്റ്റര്‍ കൊടുങ്കാറ്റ്. കൊടുങ്കാറ്റിലും കനത്ത മഴയിലും രാജ്യത്തിന്റെ കിഴക്കന്‍-മധ്യ മേഖലകളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും അവധിക്കാല യാത്രകളെയും സാരമായി ബാധിച്ചു. അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ് ആഘോഷങ്ങള്‍ക്കിടെയാണ് ജനജീവിതം താറുമാറാക്കിക്കൊണ്ട് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായത്.
ന്യൂയോർക്കിന്റെ പ്രശസ്തമായ മാസീസ് പരേഡ് അതിന്റെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മാറ്റിവച്ചു. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വീടുകളും ബിസിനസ് സ്ഥാപനങ്ങളുമുൾപ്പെടെ ഒൻപത് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. വിമാനയാത്രയെയും സാരമായി ബാധിച്ചു. വിമാനത്താവളങ്ങളിൽ ഏകദേശം 400 വിമാനങ്ങൾ റദ്ദാക്കുകയും 2000 ത്തിലധികം വിമാനങ്ങൾ വൈകുകയും ചെയ്തു.







0 comments