Deshabhimani

സൗദി തുറമുഖങ്ങൾ ആക്രമിച്ച്‌ ഹൂതികൾ; ജിദ്ദയിലും റിയാദിലും ആക്രമണശ്രമം

Saudi.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 07:52 AM | 2 min read

മനാമ: ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയുടെ ജിദ്ദ, ജിസാൻ തുറമുഖങ്ങൾക്ക്‌ നേരെ യമനിലെ ഹൂതി മിലിഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ജിസാൻ തുറമുഖത്ത് മിസൈൽ പതിച്ച് ചെറിയ നാശനഷ-്‌ടങ്ങളുണ്ടായതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന സ്ഥിരീകരിച്ചു.


സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പറഞ്ഞു. സൗദിയിലെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ ഇസ്ലാമിക് പോർട്ടിന് സമീപത്തേക്ക് എത്തിയ ഹൂതി ഡ്രോണും തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതായും സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.


ബുധൻ രാത്രി 7.42നും 8.42നും ഇടയിലാണ് ജിസാൻ തുറമുഖം ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. ജിദ്ദ തുറമുഖത്തിന് സമീപം തകർത്ത ഡ്രോണിന്റെ അവശിഷ-്‌ടം പതിച്ചു. ഇതിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


റിയാദിനെ ലക്ഷ്യമാക്കി ഹൂതി സായുധസംഘം തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു. വ്യാഴം പുലർച്ചെയാണ് റിയാദിനെ ലക്ഷ്യമാക്കിയ മിസൈലുകൾ തടഞ്ഞത്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിൽ കണ്ടെത്തിയ ഡ്രോണുകളും ഇതേ രീതിയിൽ നശിപ്പിച്ചു. ആക്രമണങ്ങളിൽ ആളപായമോ നാശനഷ-്‌ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


യമനിലെ ചെങ്കടൽ തുറമുഖമായ ഹുദെയ്ദക്ക് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ജിദ്ദ, ജിസാൻ തുറമുഖങ്ങൾ ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. രണ്ട് ആക്രമണങ്ങളും ലക്ഷ്യസ്ഥാനങ്ങളിൽ നാശനഷ-്‌ടങ്ങളുണ്ടാക്കിയതായും സരീ അവകാശപ്പെട്ടു.


കഴിഞ്ഞ ദിവസം ഹുദെയ്ദ തുറമുഖ മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകാൻ സഖ്യസേന സാധാരണക്കാർക്ക് ഭൂപടം സഹിതം മുന്നറിയിപ്പ് നൽകുകയും തുടർന്ന് തുറമുഖത്തെ ഹൂതികളുടെ സൈനിക ശേഷികൾക്ക് നേരെ വ്യോമാക്രമണം നടത്തുകയും ചെയ-്‌തിരുന്നു. ഹുദെയ്ദ ആക്രമിക്കപ്പെട്ടാൽ ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തീരത്തെ സൗദി തുറമുഖങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂതികളും ഭീഷണി മുഴക്കിയിരുന്നു.


ചൊവ്വ റിയാദിലെ കിങ്‌ അബ-്‌ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ടവറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റിരുന്നു. നാല് വർഷം നീണ്ട വെടിനിർത്തൽ ജൂലൈയിൽ തകർന്നതിന് പിന്നാലെയാണ് യമനിലും മേഖലയിലും വീണ്ടും സംഘർഷം രൂക്ഷമായത്.


അതിനിടെ, യുഎഇ തീരത്ത് ദുബായ-്‌ക്ക്‌ 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറായി എണ്ണക്കപ്പലിന് സമീപം സ്‌ഫോടകവസ-്‌തു പൊട്ടിത്തെറിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ബുധൻ രാത്രി വൈകിയാണ് സ്‌ഫോടനം. സംഭവത്തിൽ കപ്പലിന് കേടുപാടുകളോ ജീവനക്കാർക്ക് പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും പരിസ്ഥിതി ആഘാതം റിപ്പോർട്ട് ചെയ-്‌തിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി. അധികൃതർ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home