Deshabhimani

മിഷന്‍ ചക്കക്കൊമ്പന്‍ മൂന്നാം ദിനം; ആനയെ ട്രാക്ക് ചെയ്യാനായില്ല

Chakkakomban
വെബ് ഡെസ്ക്

Published on Nov 27, 2026, 06:49 AM | 1 min read

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്നും തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും ആന അക്രമകാരിയാകുന്നതുമാണ് ദൗത്യം പൂർത്തീകരിക്കാൻ വെല്ലുവിളിയാകുന്നത്.


ഇന്ന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ഇടവേള നൽകാനാണ് തീരുമാനം. ചക്കക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഇന്നത്തെ പ്രശ്നം. കൂടുതല്‍ ട്രാക്കിങ് സംഘം ഉടന്‍ തന്നെ ചിന്നക്കനാലിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.


ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇന്നും തുടരും. മയക്കുവെടി വെക്കുന്ന സമയത്ത് ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home